Site icon CTV Online

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ  സ്ഥാപനങ്ങളിലെ ഒഴിവുകളിൽ തൊഴിലവസരം. നിയമനം നടത്തുന്നതിന് സെൻ്ററില്‍ നവംബര്‍ 17 ന്  രാവിലെ 10  മണിക്ക് കൂടിക്കാഴ്ച നടത്തും.   ഒഴിവുകൾ:   ടെറിട്ടറി മാനേജര്‍  (യോഗ്യത : ബിരുദാനന്തരബിരുദം),  ടെറിട്ടറി എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം), സെയില്‍സ് കണ്‍സള്‍ട്ടന്റ്   (യോഗ്യത : ബിരുദം + ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്) ,     സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത : ഡിപ്ലോമ / ബി.ടെക് ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍),  സര്‍വ്വീസ് ടെക്‌നീഷ്യന്‍   (യോഗ്യത : ഐ.ടി.ഐ ഓട്ടോമൊബൈല്‍ ) ടെലികോളര്‍ (യോഗ്യത : പ്ലസ് ടു)  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250  രൂപ ഒറ്റത്തവണ ഫീസ് അടച്ചും  പങ്കെടുക്കാം. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫേസ്ബുക്ക്   പേജ് സന്ദര്‍ശിക്കുക.  ഫോണ്‍ –  0495  2370176

Exit mobile version