
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍.എഡ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് മെറിറ്റ്/മാനേജ്‌മെന്റ്/ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.kozhikodedde.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബര്‍ 23ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 0495 2722297.
