Site icon CTV Online

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിനുളള അവസരം

2020 ജനുവരി ഒന്നുമുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പുതുക്കാന്‍ കഴിയാത്ത കോഴിക്കോട് ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് (10/99 മുതല്‍ 06/2021 എന്ന് കാര്‍ഡില്‍ പുതുക്കേണ്ട മാസം രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം. ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 നവംബര്‍ 30 വരെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലെ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ പുതുക്കാവുന്നതാണ്.


മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും 2021 നവംബര്‍ 30 വരെ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സബ് റീജ്യണല്‍  എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 – 2373179.  

Exit mobile version