
NEWSDESK
പത്തനംതിട്ട: മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂർ ഏനാത്ത് തടികയിൽ എട്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. തട്ടാരുപടി മാത്യു ടി അലക്‌സാണ് മകൻ മെൽവിനെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
