Site icon CTV Online

കോഴിക്കോട്ട് വീട്ടമ്മയെ യുവാവ് കഴുത്തിൽ കുത്തി പരുക്കേൽപിച്ചു; പ്രതി രക്ഷപ്പെട്ടു

അത്തോളി ∙ സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ യുവാവ് കഴുത്തിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചു. മഠത്തിൽ കണ്ടി റംഷിദയെയാണ് യുവാവ് ഇന്നലെ രാത്രി 8ന് ആക്രമിച്ചത്. വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വച്ചു യുവാവ് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടി എത്തി. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഓടിപ്പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version