Site icon CTV Online

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു

WebDesk

മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കൊല്ലം ശൂരനാട് സ്വദേശിനി സ്മിതയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ സജിന മേരിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സ്മിത അസഭ്യം പറഞ്ഞതില്‍ പ്രകോപിതയായി കൊലനടത്തിയെന്നാണ് സജനി പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കയ്യില്‍ കിട്ടിയ പാത്രം ഉപയോഗിച്ച് സജിന, സ്മിതയുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ സ്മിത മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

Exit mobile version