Site icon CTV Online

സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു

Local News

കാരശ്ശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു. കേരള സർക്കാരും സംസ്ഥാന കൃഷിവകുപ്പും നൽകുന്ന പച്ചക്കറി തൈ വർഡ് മെമ്പർ കോൺഗ്രസ് പ്രവർത്തകർക്കും മെമ്പറുടെ ഇഷ്ട്ടക്കാർക്കും മാത്രം നൽകുകയും ചെയ്തതിൽ പ്രതിഷേധിച്ചും കേരളസംസ്ഥാന കൃഷി വകുപ്പിൻറെ “ഓണത്തിന് ഒരു മുറം പച്ചക്കറി ” എന്ന പരിപാടിയുടെ ഭാഗമായി എല്ലാം വീട്ടിലും കുടുംബശ്രീ മുഖേന നൽകേണ്ട വിത്ത് വിതരണം കോൺഗ്രസ് വാർഡ് കമ്മിറ്റിക്ക് നൽകി അവർ വിതരണം നടത്തുന്നതിലും പ്രതിഷേധിച്ചാണ് സി പി ഐ എം രണ്ടാം വാർഡ് കമ്മറ്റി പ്രതിഷേധ തൈ വിതരണം നടത്തിയത്.. പരിപാടി സി പി ഐ എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ സുരേഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ. ശിവദാസൻ, ലോക്കൽ കമ്മറ്റി അംഗം പി.എൻ. ഷീബ, ബ്രാഞ്ച് സെക്രട്ടറി കെ. പ്രകാശൻ, മുൻ മെമ്പർ ദിവ്യ, ബാലകൃഷ്ണൻ, ബിജുൻ കെ പി, എം ഗോവിന്ദൻ,അനിൽ,അപ്പുട്ടി, ഉസമാൻ, ലോക്കൽ കമ്മറ്റി അംഗം വിപിൻ ബാബു, ബ്രാഞ്ച് സെക്രട്ടറി അബ്ദു തരിപ്പയിൽ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version