മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയർ ആര്യാ രാജേന്ദ്രനെതിരെCPIM ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം


മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. KSRTC മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു
.

പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി.മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസം.ബസിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

മന്ത്രി റിയാസ് കടകംപള്ളി തർക്കത്തിലും ജില്ല കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി.വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴിൽ നിർത്തി. മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമർശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല.മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

error: Content is protected !!