Site icon CTV Online

കൊവിഡ് നെഗറ്റീവ് ആയോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക!

Report: Web Desk

കോവിഡ് പോസറ്റീവ് ആവാതിരിക്കാനുള്ള മുൻകരുതലുകളും പരിഹാരങ്ങള്കും നമുക്കറിയാം.എന്നാൽ കോവിഡ് നെഗറ്റീവ് ആയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

*മാനസിക പ്രശ്‌നങ്ങള്‍ കൂടിയാല്‍ ജില്ലതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.

*കൊവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

*ഇ – സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയും ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

*ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

*പുകവലി മദ്യപാനം പോലുള്ളവ ഒഴിവാക്കേണ്ടതാണ്.

*ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ രോഗിയില്‍ കൊവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

*ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.

*സമീകൃതാഹാര രീതി പിന്തുടരാം

*കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

*രോഗം ഭേദമായ വ്യക്തികള്‍ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.

*കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം ഭവനങ്ങളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്.

*കഠിനമായ പ്രവർത്തികളിൽ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

Exit mobile version