Site icon CTV Online

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം

Web Desk

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ഇന്ന് ചേരും. രാവിലെ പത്തരക്കാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ഗുരുതരമായ കൊവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. 1,03,553 സാമ്പിളുകള്‍ പരിശോധിച്ചു. 48.06 ആണ് ടിപിആർ.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Exit mobile version