Site icon CTV Online

ഇടമലക്കുടിയിലും കോവിഡ്; 24കാരനും 40കാരിക്കും വൈറസ് ബാധ

Web Desk

സംസ്ഥാനത്തെ ആദിവാസി ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പുകല്ല് ഈരിലെ 40 വയസുള്ള വീട്ടമ്മയ്ക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരാള്‍ക്ക് ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇടമലക്കുടി. കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമെ പുറത്തുനിന്നുള്ള ആളുകളെ ഇടമലക്കുടിയിലോട്ട് കടത്തിവിട്ടിരുന്നുള്ളു. അടിയന്തര ആവശ്യമുള്ളവരെ ഉദ്യോഗസ്ഥരെ പോലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമെ കടത്തിവിട്ടിരുന്നുള്ളു. വീട്ടമ്മയെ ശാരീരികപ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 കാരന് മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Exit mobile version