വട്ടോളിയിൽ കോവിഡ് മരണം; കുന്നുമ്മൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

കോഴിക്കോട്: വട്ടോളി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് കുമാരൻ (77) ആണ് മരണപ്പെട്ടത്.

ഈ സാഹചര്യത്തിൽ കുന്നുമ്മൽ പഞ്ചായത്തിൽ ജാഗ്രത തുടരണം എന്ന് അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ചും മറ്റും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, മെഡിക്കൽ ഓഫീസർ സി.പി.സജിത എന്നിവർ അറിയിച്ചു.

കൂടുതൽ പേരുമായി ഇയാൾ സമ്പർക്കം പുലർത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ആശുപത്രിയിൽ കൂട്ടിരുന്ന ബന്ധു ഉൾപ്പെടെയുള്ളവരുടെ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.

error: Content is protected !!