Site icon CTV Online

രാജ്യത്ത് 40,000ത്തില്‍ താഴെ കൊവിഡ് രോഗികള്‍

News Desk

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,796 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,352 പേര്‍ക്ക് രോഗമുക്തി നേടാനായി. 24 മണിക്കൂറില്‍ 723 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,82,071 ആയി. ആകെ രോഗമുക്തരുടെ എണ്ണം 2,97,00,430 ആണ്. 1.58ശതമാനമാണ് ആക്ടീവ് കേസുകള്‍.

അതേസമയം മൊഡേണ വാക്‌സിന്‍ ഈ ആഴ്ച തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 15 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും മൊഡേണ ലഭ്യമാകുമെന്നാണ് സൂചന. 15,22,504 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 15,22,504 പേരാണ് ഇതിനോടകം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version