Site icon CTV Online

രാജ്യത്ത് 62,224 പുതിയ കൊവിഡ് കേസുകൾ

News Desk

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. എന്നാൽ മരണസംഖ്യയിൽ വലിയ മാറ്റം ഉണ്ടാകുന്നില്ല. 24 മണിക്കൂറിനിടെ 2542 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചിച്ചുണ്ട്.

അതേസമയം, 24 മണിക്കൂറിനിടെ 1.07 ലക്ഷം പേർ രോഗമുക്തി നേടി. ആകെ രോഗബാധിതരിൽ 2.83 കോടി ആളുകൾ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 8.65 ലക്ഷം പേർ മാത്രമാണ് ചികിൽസയിലുള്ളത്. രാജ്യത്ത് 26.19 കോടി പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Exit mobile version