Site icon CTV Online

പത്ത് വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതന്‍

പത്ത് വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സിറോ സര്‍വേ.
ഓഗസ്റ്റിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്.

ഗ്രാമീണ മേഖലയെക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്-2 വൈറസ് നഗരങ്ങളിലും ചേരിയിലും ആണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമാനവും നഗരത്തിലെ ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യവുമാണ് കണ്ടെത്തിയത്. സിറോ സര്‍വേയില്‍ രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കൊവിഡ് വന്നതിന്റെ തെളിവും കണ്ടെത്തി.

സ്ഥിതി അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മാസങ്ങളില്‍ ജനങ്ങള്‍ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും മറ്റും നടക്കാനിടയുണ്ട്. ഉത്സവങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി.

Exit mobile version