സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ 104 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണവും കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്.

error: Content is protected !!