Site icon CTV Online

ആശങ്ക പടര്‍ത്തി വീണ്ടും കൊവിഡ്

Web Desk

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. പ്രതിദിനം 25,000 ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധയാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്. ഇന്നലെ 15,817 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,58,446 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.

Exit mobile version