Site icon CTV Online

45നു മുകളിൽ എല്ലാവർക്കും കുത്തിവയ്പ് നാളെ മുതൽ

Web Desk

45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ ‌നൽകുന്ന ഘട്ടത്തിലേക്കു നാളെ രാജ്യം പ്രവേശിക്കുന്നു. ജനസംഖ്യാ കണക്കു പ്രകാരം 20.68 കോടിയാണു 45–59 പ്രായവിഭാഗത്തിലുള്ളത്. ഇവരിൽ മറ്റു രോഗമുള്ളവർ മാത്രം 7 കോടിയോളം വരുമെന്നാണു കണക്ക്.

എന്നാൽ, രാജ്യത്തെ ആകെ വാക്സീൻ കുത്തിവയ്പ് 7 കോടിയായിട്ടില്ല. 45–59 പ്രായപരിധിക്കാരിൽ മറ്റു രോഗമുള്ള 70 ലക്ഷം പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. ആകെ കോവിഡ് മരണങ്ങളിലെ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു വാക്സീൻ മുൻഗണനയിൽ ഇളവു വരുത്തിയത്.

Exit mobile version