ഷബ്നയുടെ ആത്മഹത്യ; ഭർത്താവ് ഹബീബിന്റെയും സഹോദരിയുടെയും ജാമ്യാപേക്ഷ കോടതി തളളി

കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഹബീബിന്റെയും ഭർതൃസഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി. ഷബ്നയുടെ റിമാൻഡിലുളള ഭർതൃമാതാവ് നബീസ,അമ്മാവൻ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെക്ഷൻ കോടതി തളളിയിരുന്നു. അതേസമയം, ഭർതൃപിതാവിന്റെ പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

ഹബീബിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയാണ് ഷബ്ന കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. ഷബ്നയുടെ ആത്മഹത്യയിൽ ഹനീഫയെയും നബീസയെയുമാണ് പൊലീസ് ഇതുവരെ പിടികൂടിയിരിക്കുന്നത്. ഹബീബും സഹോദരിയും ഇപ്പോഴും ഒളിവിലാണ്.കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു ലോഡ്ജിൽ വച്ചാണ് നബീസയെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കു​റ്റം, ഗാർഹിക ഉപദ്രവം തുടങ്ങിയ കു​റ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തുവർഷം മുൻപായിരുന്നു ഷബ്നയുടെ വിവാഹം. ഭർത്തൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ ഷബ്നയുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ യുവതി അവിടെത്തന്നെ തുടരുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസം മാറാൻ യുവതി തീരുമാനിച്ചു.ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല

error: Content is protected !!