Site icon CTV Online

കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി

newsdesk

കോട്ടയം: കെ എസ് ആർ ടി സി മുൻ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ചനിലയിൽ. വൈക്കം സ്വദേശി വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം
നേരത്തെ കെ എസ് ആർ .ടി സിയിൽ എം പാനൽ ജോലിക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ കക്ക വാരാൻ പോകുമായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version