
WebDesk
താമരശ്ശേരി; താമരശ്ശേരിയിൽ ഭർത്താവിനേയും, ഭാര്യയേയും വീട്ടിൽ നിന്നും ഗുണ്ടാസംഘം തട്ടികൊണ്ടു പോയ സംഭവത്തിൽ രണ്ടു പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയുന്നു. രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.പരപ്പൻ പൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയേയും, ഭാര്യ സെനിയയേയുമാണ് ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്.സനിയയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു.ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും പിസ്റ്റളിൻ്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
ഒരു മാസം മുമ്പ് കൊടുവള്ളി സ്വദേശി സാലിയും മറ്റ് നാലുപേരും ഷാഫിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതു സംബന്ധിച്ച് താമരശ്ശേരി പോലീസിൽ ഷാഫി പരാതി നൽകിയിരുന്നു.എന്നാൽ പ്രശ്നമുണ്ടാക്കിയ പ്രധാന കക്ഷി സാലിയെ ഒഴിവാക്കി കൂടെ ഉണ്ടായിരുന്ന നാലു പേരുടെ പേരിൽ നിസാര വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തതായി ഷാഫിയുടെ ബന്ധുക്കൾ പറഞ്ഞു. സാലി ഇപ്പോൾ ദുബായിയിലാണ്.
ഇയാളുടെ സംഘം തന്നെയാണ് ഇന്നലെ വീട്ടിൽ എത്തിയെതെന്നും ബന്ധുക്കൾ പറഞ്ഞു:
സാലിയും ഷാഫിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
