Site icon CTV Online

പാചകവാതക വില കൂട്ടി

Web Desk

പാചകവാതക വില കൂട്ടി. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വർധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

Exit mobile version