
News Desk
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി. 25രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിലെ വില സിലിണ്ടറിന് 841രൂപ 50 പൈസയായി.കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്.
രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 17 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
