Site icon CTV Online

ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി പാചക മത്സരത്തിൽ പങ്കെടുക്കാൻ എത്തി യുവതി

WebDesk

പാചക മത്സരത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിവന്ന് യുവതി. പാകിസ്താനി റിയാലിറ്റി ഷോ ആയ ‘ദ കിച്ചൻ മാസ്റ്ററിന്റെ’ ഓഡിഷനിലെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദ കിച്ചൻ മാസ്റ്ററിന്റെ ഓഡിഷൻ നടന്നത്. മറ്റ് മത്സരാർത്ഥികൾ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോൾ മറ്റൊരു യുവതി എത്തിയത് ഹോട്ടലിൽ നിന്നുള്ള ബിരിയാണിയുമായിട്ടാണ്. ജഡ്ജസ് മത്സരാർത്ഥിയെ ഓഡിഷനിൽ തെരഞ്ഞെടുക്കാതിരുന്നതോടെ രംഗം വഷളായി.

Exit mobile version