Site icon CTV Online

ട്രക്ക് മറിഞ്ഞു; ഫോണും ടിവിയും ഉൾപ്പെടെ 70 ലക്ഷത്തിന്‍റെ വസ്തുക്കൾ കൈക്കലാക്കി ‘നാട്ടുകാർ’

News Desk

മഹാരാഷ്ട്രയിൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കിൽ നിന്ന് ഒരുവിഭാഗം നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ ‘കവർന്നു’. സോളാപുര്‍-ഔറംഗബാദ് ഹൈവേയിൽ ഒസ്മാനാബാദിലാണ് സംഭവം. ഫോണും ടിവിയും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ട്രക്കിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.മണിയോടെയാണ് ട്രക്ക് അപകടത്തിൽപ്പെട്ടത്.

ഒരുവിഭാഗം നാട്ടുകാരും വഴിയാത്രക്കാരുമാണ് സാധനങ്ങൾ കൊണ്ടുപോയത്. ഇവ കണ്ടെത്താൻ പോലീസ് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ മൂന്ന്
“മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, എല്‍ഇഡികള്‍, കളിപ്പാട്ടങ്ങള്‍, മറ്റ് ഇലക്ടോണിക് വസ്തുക്കള്‍ എന്നിവയാണ് ട്രക്കിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡിലേക്ക് വീണതോടെ നാട്ടുകാരും വഴിയാത്രക്കാരും അവ കൈക്കലാക്കുകയായിരുന്നു. ചിലര്‍ ട്രക്കിന്‍റെ വാതിൽ തകർത്തത് കൂടുതല്‍ സാധനങ്ങള്‍ കൈക്കലാക്കി. പോലീസും മറ്റു സ്‌ക്വാഡും ചേര്‍ന്നാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്” ഉദ്യോഗസ്ഥൻ പറഞ്ഞു.നാട്ടുകാരില്‍ ചിലര്‍ പോലീസിന്‍റെ അഭ്യര്‍ഥന മാനിച്ച് സാധനങ്ങള്‍ മടക്കി നല്‍കി. എന്നാൽ കൂടുതൽ പേരും ഇതിന് തയ്യാറായില്ല. നഷ്ടപ്പെട്ട സാധനങ്ങൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

Exit mobile version