Site icon CTV Online

ദിലീപിന്റെ ഫോണുകൾ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിക്ക് കൈമാറി

Web Desk

ദിലീപിന്റെ ഫോണുകൾ അൺലോക്ക് ചെയ്യാനുള്ള പാറ്റേണുകൾ കോടതിക്ക് നൽകി. അഭിഭാഷകർ മുഖേനയാണ് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് വിവരം നൽകിയത്. ഫൊറന്‍സിക് പരിശോധന ഏതുലാബിലെന്ന തീരുമാനം പിന്നീടുണ്ടാകും. ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവ‌ശ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്പി അപേക്ഷ നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളില്‍ നിന്ന് തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കേരളത്തിലെ ഫൊറന്‍സിക്ക് ലാബുകളില്‍ ഫോണുകള്‍ പരിശോധനയ്ക്ക് നല്‍കരുതെന്ന് ദിലീപ് വാദിച്ചിരുന്നു.

അതേസമയം ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന എം.ജി.റോഡിലെ ഫ്ലാറ്റിലും മറ്റിടങ്ങളിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.

Exit mobile version