Site icon CTV Online

പള്ളിപ്പെരുന്നാൾ കണക്കിലെടുത്തു പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് കോൺഗ്രസ്

newsdesk

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾക്കാർ വരുമെന്നും, ഈ തിരക്ക് പരിഗണി തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസിന്റെ അപേക്ഷ.

തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പാർട്ടി അപേക്ഷ നൽകിയിട്ടുണ്ട്. സെപ്തംബർ ഒന്നുമുതൽ എട്ട് വരെ മണർക്കാട് ജനങ്ങളെക്കൊണ്ട് നിറയും. ഗതാഗതക്കുരുക്കും ഉണ്ടാകും.
നാല് പോളിംഗ് ബൂത്തുകൾ സ്ഥിതി ചെയ്യുന്നത് മണർക്കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളുകളിലാണ്. പെരുന്നാൾ ദിവസം തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഏറെ പ്രയാസകരമാണ് . അതിനാൽ തീയതി മാറ്റണമെന്നാണ് കോൺഗ്രസിന്റെ അപേക്ഷ. സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version