Site icon CTV Online

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യതയിൽ പ്രതിഷേധിച്ച്‌ വയനാട്ടിൽ കോൺഗ്രസ്‌ ഉപവാസം

WebDesk

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യതയിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ ഉപവാസം.വയനാട്ടിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ്‌ സമരം.ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ഉപവാസത്തിൽ സംസ്ഥാന, ജില്ലാനേതാക്കളും, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.അതേ സമയം യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ നൈറ്റ്മാര്‍ച്ചും ഇന്ന് നടക്കും.എട്ട് മണിക്ക് കല്‍പ്പറ്റ ടൗണില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉപവാസത്തിന് നേതൃത്വം നൽകും.

Exit mobile version