Site icon CTV Online

വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലായ ഓട്ടോറിക്ഷാ തൊഴിലാളിയെ രക്ഷിച്ചവരെ അനുമോദിച്ചു

Local News

വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലായ ഓട്ടോറിക്ഷാ തൊഴിലാളിയെ രക്ഷിച്ചവരെ അനുമോദിച്ചു.
ഓട്ടോറിക്ഷാ തൊഴിലാളിയായ കാരക്കുറ്റി ശശീന്ദ്രൻ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലായപ്പോൾ ആപൽഘട്ടങ്ങളിൽ സ്വാന്തന സ്പർശമായി സന്ദർഭോചിതമായവരെത്തിയത് ജീവൻ രക്ഷിക്കാനായ് .
ഒട്ടോറിക്ഷാ തൊഴിലാളിയായ നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞനെന്ന് വിളിക്കുന്ന കാരകുറ്റിയിലെ ശശീന്ദ്രന് വൈദ്യുതാഘാതമേൽക്കുമ്പോൾ, മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഷോക്കടിച്ച് തെറിച്ച് വീണു. അയൽവാസി ബാജു ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ശശീന്ദ്രൻ നിശ്ചലനായിരുന്നു. കോവിഡ് കാലത്ത് പരസ്പരം സ്പർശിക്കാൻ പോലും നിയന്ത്രണമുള്ള കാലത്താണ് തന്നെ കുറിച്ചോർക്കാതെ തൊട്ടടുത്ത് ഫാബ്രിക്കേഷൻ നടത്തുന്ന അബ്ദുൽ ഖാദർ കൃത്രിമശ്വാസം നൽകി ശശീന്ദ്രനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. നിമിഷനേരംകൊണ്ട് നന്മ ആംബുലൻസുമായി ബിലാലും ആശുപത്രിയിലേക്കുള്ള വഴിയിലും കൂടെ നിന്ന കുഞ്ഞോയി കാരക്കുറ്റി, ഹക്കീം മംഗലശ്ശേരി, K KC റഷീദ് തുടങ്ങിയവരെ സിഐടിയു നേതാവ് നാസർ കൊളായി പൊന്നാടയണിയിച്ച് ആദരിച്ചു . ഗിരീഷ് കാരകുറ്റി, ബിജു വി, അസീസ് എടക്കണ്ടി, എം കെ സലാം എന്നിവർ സംബന്ധിച്ചു.

Exit mobile version