പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്; രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു

Web Desk

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്. വാഹനം കടത്തിവിടത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി 11.30ടെയാണ് സംഭവം. രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നീ ജിവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.വാഹനം വന്ന ഉടന്‍ കടത്തിവിട്ടില്ല എന്നതാണ് പ്രശ്‌നത്തിന് കാരണം. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ കുത്തുകയായിരുന്നു.സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്നും ഇവരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.അങ്കമാലി മുക്കന്നൂര്‍ സ്വദേശികളുടേതാണ് കാര്‍

ടോള്‍പ്ലാസയില്‍ സാധാരണയായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് ജീവനക്കാരുമായി എന്തെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

error: Content is protected !!