Site icon CTV Online

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ചു: കഴുത്തിനും നെഞ്ചിനും പരിക്ക്‌

newsdesk

തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരിക്ക്. വിതുരയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം .തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കഴുത്തിനും നെഞ്ചിനും പരിക്കേറ്റ തങ്കച്ചനെ സക്വാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ നിയന്ത്രണം വിട്ട് ജെസിബിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഫ്‌ളവേഴസ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെയാണ് തങ്കച്ചന്‍ ലെിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

Exit mobile version