Site icon CTV Online

കംബോഡിയൻ കസീനോയിൽ വൻ തീപിടുത്തം; 19 മരണം

WebDesk

കംബോഡിയൻ കസീനോയിലുണ്ടായ തീപിടുത്തത്തിൽ 19 മരണം. 30 പേരെ കണ്ടെത്താനായിട്ടില്ല. കംബോഡിയൻ പട്ടണത്തിലെ ഗ്രാൻഡ് ഡയമണ്ട് സിറ്റി കസീനോയിലാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അർദ്ധരാത്രിയോടെയാണ് തീ പടർന്നുപിടിച്ചത്. 400 ഓളം ജോലിക്കാർ ഹോട്ടലിലുണ്ടായിരുന്നു. പൊലീസും സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Exit mobile version