Site icon CTV Online

വിദ്യാർഥിനിയെ തടഞ്ഞത് ചോദ്യം ചെയ്തു; നടുറോഡിൽ സഹപാഠിയ്ക്കു കുത്തേറ്റു

Web Desk

ജ്യോതിസ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ചോദ്യം ചെയ്യാനെത്തിയ ഗുണ്ടകൾ സഹപാഠിയെ കുത്തി പരിക്കേൽപിച്ചു. വിദ്യാർഥിനിയെ തടഞ്ഞുനിർത്തി 2 പേർ രൂക്ഷമായ സംസാരിക്കുന്നതു കണ്ട് കാര്യം തിരക്കാനെത്തിയ രണ്ടാം വർഷ ബികോം വിദ്യാർഥി കെ.ജെ. ടെൽസനാണു കുത്തേറ്റത്.
4 തവണ കുത്തിയ ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ഗുണ്ടകളെ ബൈക്ക് തട്ടിവീഴ്ത്തി നാട്ടുകാർ പിടികൂടി പൊലീസിലേ‍ൽപിച്ചു. ബുധനാഴ്ച്ച രാവിലെ കോളജിലേക്കു വിദ്യാർഥികൾ എത്തുന്ന സമയത്ത്, സമീപത്തെ എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളും കണ്ടുനിൽക്കെയാണു സംഭവം. വിദ്യാർഥി ആശുപത്രിയിൽ.

Exit mobile version