Site icon CTV Online

യുപി ബിജെപിയില്‍ കൂട്ടരാജി തുടരുന്നു; ഒരു എംഎല്‍എ കൂടി രാജിവെച്ചു

Web Desk

തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ രാജി തുടരുന്നു. ഏറ്റവും ഒടുവില്‍ ഷിഖോഹാബാദ് എംഎല്‍എ മുകേഷ് വര്‍മ്മയാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മനോഭാവത്തില്‍ അതൃപ്തി അറിയിച്ചാണ് മുരേഷ് വര്‍മ്മ രാജിവെച്ചിരിക്കുന്നത്. നേരത്തെ രണ്ട് ഒബിസി നേതാക്കളായ മന്ത്രിമാര്‍ സമാന കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 7 എംഎല്‍എമാരാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രാജിവെച്ചിരിക്കുന്നത്.
”യോഗി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തില്‍ പിന്നോക്ക, ന്യൂനപക്ഷസ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല, അവര്‍ പൂര്‍ണമായും പിന്തള്ളപ്പെട്ടു. ഇക്കാരണത്തില്‍ ഞാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണ്” മുകേഷ് വര്‍മ്മ ട്വീറ്റ് ചെയ്തു.

Exit mobile version