Site icon CTV Online

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 14-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്;മാര്‍ച്ച് 2,3,4 തിയതികളായാണ് സമ്മേളനം നടക്കുക

കോഴിക്കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സി.ഒ.എ) 14-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ച് നടക്കും. മാര്‍ച്ച് 2,3,4 തിയതികളിലാണ് സമ്മേളനം.

മാര്‍ച്ച് 2 നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് സമ്മേളനം ഘോഷയാത്രയോടെ ആരംഭിക്കും. 5:30 -ന് ഫ്രീഡം സ്‌ക്വയറില്‍ പൊതുസമ്മേളനം നടക്കും. സ്വാഗതസംഘം ചെയര്‍മാനും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. എം.പി എളമരം കരീം ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 3 രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Exit mobile version