Site icon CTV Online

ഓണ്‍ലൈന്‍ പഠനം ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

Web Desk

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകം കയ്യിലുള്ളത് പോലെ ഡിജില്‍ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന ഉപകരണ ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിനായി സര്‍ക്കാര്‍ കൂടെയുണ്ട്. ആദിവാസി മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനത്തിനായി പഠന ഉപകരണങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ എത്ര കാലം ഈ പഠന രീതി തുടരേണ്ടി വരും എന്നറിയില്ല. കുട്ടിക്ക് സ്കൂളില്‍ എത്താന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആദ്യം തന്നെ അതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വല്ലാത്ത അപകടകരമായ രീതിയിലേക്ക് സമൂഹം നീങ്ങുന്നു. സ്ത്രീധന വിഷയം , ലിംഗനീതി വിഷയം എന്നിവ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും നാടിന്‍റെ ഭാവി കണ്ട് കൊണ്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version