
newsdesk
മുക്കം: വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച മുക്കത്തെത്തും. വൈകീട്ട് മൂന്നിന് തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, മുന്നണിനേതാക്കളായ പി. സന്തോഷ് കുമാർ എം.പി.,സ്റ്റീഫൻ ജോർജ്, വി. കുഞ്ഞാലി,മുക്കം മുഹമ്മദ്, ലിന്റോ ജോസഫ് എം.എൽ.എ. എന്നിവർ സംസാരിക്കും.
മുക്കം മേഖല മൾട്ടി പർപ്ലസ് സൊസൈറ്റിക്ക് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
