Site icon CTV Online

വർഷം 3000 രൂപ നഷ്ടം: റോഡുകൾ കുത്തിപ്പൊളിക്കുന്നനെതിരെ മുഖ്യമന്ത്രി

Web Desk

സംസ്ഥാനത്ത് റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ റോഡുകള്‍ കുത്തികുഴിക്കുന്നതിലൂടെ 3000 കോടിയുടെ നഷ്ടമുണ്ടാകുന്നു. ഇതു തടയാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻറെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ് പോർട്ടൽ വികസിപ്പിക്കുമെന്നറിയിച്ച മുഖ്യമന്ത്രി. നവീകരണം പൂർത്തിയാക്കിയ റോഡുകൾ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ ആണെന്നും പറഞ്ഞു.

Exit mobile version