Site icon CTV Online

രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം

Web Desk

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ്, കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ്. മറ്റൊരു പീഡന കേസില്‍ നേരത്തെ സിവിക്കിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നതു കോടതി നേരത്തെ വിലക്കിയിരുന്നു. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതി നടപടി.

Exit mobile version