Site icon CTV Online

കണ്ടെയ്നർ ലോറി കേടായി: താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം

താമരശേരി∙ കണ്ടെയ്നർ ലോറി കേടായതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. രാവിലെ ഒൻപത് മണിയോടെയാണ് ആറാം വളവിൽ ലോറി കുടുങ്ങിയത്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമെങ്കിലും വലിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല. പൊലീസ് ഇടപെട്ട് ലോറികൾ തട‍ഞ്ഞിരിക്കുകയാണ്. ലോറി നന്നാക്കാനുള്ള ശ്രമം നടക്കുന്നു.

Exit mobile version