
newsdesk
താമരശ്ശേരി : വയനാട് ചുരത്തിൽ ഒൻപതാം വളവിന് താഴെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി അപകടം .ഇന്ന് വൈകിട്ട് 3 .3 0 ഓടു കൂടിയാണ് സംഭവം.ബത്തേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാലിലെ ഗുരുതര പരിക്കോടുകൂടി ഹോസ്പിറ്റലിലേക്ക് മാറ്റി . വയനാട് ഭാഗത്തേക്ക് പോവുന്ന ടൂറിസ്റ്റ് ബസും ചുരം ഇറങ്ങി വരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
