
newsdesk
ചെറുവാടി : ചുള്ളിക്കാപറമ്പ് – കവിലട റോഡു വർക്ക് വേഗത്തിൽ പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ആവശ്യപ്പെട്ടു. റോഡ് രണ്ട് മീറ്ററോളം മണ്ണിട്ടുയർത്തുകയും ജനങ്ങൾക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തതോടെ നിത്യവൃത്തിക്കു വേണ്ടി തൊഴിലെടുക്കുന്ന വ്യാപരികൾക്ക് ഉപഭോകതാക്കളില്ലാതെ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായ വ്യാപാരികളെ പുനരധിവസിപ്പിക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പദ്ധതിയിലേക്കുള്ള ചെറുവാടി യൂനിറ്റിൻ്റെ ഫണ്ട് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
.2024 ലെ പ്രളയത്തിൽ കടകളിൽ വെള്ളം കയറിയ ചെറുവാടിയിലെ വ്യാപാരികൾക്കുള്ള ധനസഹായം മണ്ഡലം പ്രസിഡണ്ട് പി. പ്രേമൻ മണാശ്ശേരി നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് പ്രസിഡണ്ട് KV അബ്ദുള്ള അദ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, കൊടിയത്തൂർ പഞ്ചായത്ത് മെമ്പർമാരായ MT റിയാസ്, KG സീനത്ത്, അബ്ദുൽ കരീം U എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി യൂസുഫ് EN സ്വാഗതം പറയുകയും ട്രഷറർ നിസാർ E നന്ദി പറയുകയും ചെയ്തു.
യൂസുഫ് EN, KV അബ്ദുള്ള, KVM മുഹമ്മദ്, നിസാർ E, ബഷീർ അഞ്ചുകണ്ടത്തിൽ, ഷബീർ ഗോൾഡ് പാർക്ക്, അബ്ദുൽ കരീം U, റഈസ് കണ്ടങ്ങൽ, റഷീദ് കണിച്ചാടി എന്നിവർ നേതൃത്വം നൽകി.
