Site icon CTV Online

ചിലപ്പോൾ ആളുമാറി ശസ്ത്രക്രിയ ചെയ്തതാകാം, ഡോക്ടറെ സസ്പെൻഡ് ചെയ്ത് ഉചിതമായ നടപടി’; കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടിയുടെ കുടുംബം

കോഴിക്കോട് മെഡിക്കൽ കോളജിൽ ആറാം വിരൽ നീക്കാനെത്തിയ കുട്ടിയ്ക്ക് നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാ​ഗതം ചെയ്ത് കുട്ടിയുടെ കുടുംബം. ഡോക്ടറെ സസ്പെൻഡ് ചെയ്തതും ഡോക്ടർക്കെതിരെ കേസെടുത്തതും ഉചിതമായ നടപടിയാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. തങ്ങളുടെ കുട്ടിയുടെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. ഡോക്ടർ തന്നെ അബദ്ധം സംഭവിച്ചത് തുറന്ന് സമ്മതിച്ചിട്ടും ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഡോക്ടറെ ന്യായീകരിക്കുന്നത് എന്തിനെന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിയുടെ സംസാരശേഷിയ്ക്ക് ഭാവിയിൽ കുഴപ്പം വരാതിരിക്കാനാണ് നാവിൽ ശസ്ത്രക്രിയ ചെയ്തതെന്നും ഇത് കുടുംബത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നുമായിരുന്നു ഇന്നലെ സംഘടന പ്രതികരിച്ചിരുന്നത്. എന്നാൽ തെറ്റ് ഡോക്ടർ തന്നെ തങ്ങളോട് ഏറ്റുപറഞ്ഞെന്നാണ് കുട്ടിയുടെ കുടുംബം പറഞ്ഞിരിക്കുന്നത്.

Exit mobile version