Site icon CTV Online

കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.്

കൂലിപ്പണിക്കാരാണ് ഇരുവരും. പൊലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

Exit mobile version