Site icon CTV Online

ചേവായൂർ ലഹരി കടത്ത് ; ഇടപാടുകൾ നടത്തിയ പ്രധാന കണ്ണികൾ പിടിയിൽ

newsdesk

കോഴിക്കോട് : ചേവായൂർ ലഹരി കടത്ത് ഇടപാടുകൾ നടത്തിയ പ്രധാന കണ്ണികൾ പിടിയിൽ.അങ്ങാടി പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമ്മദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത് ടി (31) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിച് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ഇടപാടുകൾ നടത്തിയത് മുഹമദ് ഹുസൈനും, രഞ്ജിത്തുമാണ്. ജൂലൈ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ചേവായൂർ പോലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീൻ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് എത്തിച്ചത് രഞ്ജിത്ത് ആയിരുന്നു. രഞ്ജിത്തിനെ രണ്ടാഴ്ച്ച മുമ്പ് മെഡിക്കൽ കോളേജ് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തുടർന്നുള്ള അന്വേഷണത്തിൽ ബാഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എടുത്ത് കൊടുത്തത് മുഹമദ് ഹുസൈനാണെന്ന് മനസ്സിലായി കഴിഞ്ഞ ദിവസം ഇയാളെ ബാഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു

അറസ്റ്റിലായ മുഹമദ് ഹുസൈൻ കൊടുവള്ളി കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ് ശേഷം നാട് വിട്ട ഇയാൾ അഞ്ചു വർഷത്തോളമായി ബാംഗ്ലൂരിലെ ഉൾനാടൻ ഗല്ലിയിൽ രഹസ്യമായി താമസിച് നീഗ്രോ വിഭാഗത്തിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവിശ്യ കാർക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി.

എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാൾ താമസിക്കുന്ന ബാംഗ്ലൂരിലെ രഹസ്യകേന്ദ്രവും ഇടപാട് രീതികളും മനസിലാക്കിയ ഡൻസാഫ് സംഘം ഇയാളെ ഗല്ലിക്കുള്ളിൽ വെച് വളയുകയും എന്നാൽ വേഷം മറിയെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഡൻസാഫ് സംഘം വളരെ പിടികൂടുകയായിരുന്നു.

പിടിയിലായ രഞ്ജിത്ത് വൈത്തിരി സ്റ്റേഷനിലെ പോക്സോ കേസിലേയും മീനങ്ങാടി എക്സൈസിലെ മയക്ക്മരുന്ന് കേസിലേയും ടൗൺ സ്റ്റേഷനിലെ പീഡന കേസിലേയും പ്രതിയാണ്. പിടിയിലായ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. ഈ കേസിൽ ഇത് വരെ മൂന്ന് പേർ അറസ്റ്റി ലായിട്ടുണ്ട്.

Exit mobile version