![](https://ctvonline.in/wp-content/uploads/2024/07/vaayanasala-1024x593.jpg)
newsdesk
ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി.
സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ യാത്ര നടത്തിയത്.
പരിസരത്തെ സ്കൂളുകളായ ചേന്ദമംഗലൂർ ജി. എം.യു.പി.സ്കൂൾ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.
വിദ്യാരംഗം അംഗങ്ങൾ സ്കൂളുകളിലെ വിവിധ ക്ലാസ് മുറികളിലും, ചേന്ദമംഗലൂർ അങ്ങാടിയിലും വായനയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി യാത്ര ഉദ്ഘാടനം ചെയ്തു.ഡോ: ഐശ്വര്യ വി ഗോപാൽ, ബന്ന ചേന്ദമംഗല്ലൂർ,ജമാൽ കെ ഇ,ഡോ. പ്രമോദ് സമീർ,ശ്രീയ ബിജു,റജ പർവീൻ,ലന ഫാത്തിമ, മുഹമ്മദ് മുനവ്വിർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.