Site icon CTV Online

സമൂഹ മാധ്യമത്തിൽ ചാറ്റിംഗ്: എട്ടാം ക്ലാസുകാരി ജീവനൊടുക്കി

Web Desk

ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിന്റെ പേരിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക സൂചന. എങ്കിലും എല്ലാ സാധ്യതയും പരിശോധിക്കും.ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് ഇളയകുട്ടിയെ ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞിരുന്നു. പാടില്ലെന്ന് താക്കീതും ചെയ്തു. ഇതിലുള്ള വിഷമമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നടത്തിയ ചാറ്റിങ് 20 ദിവസം മുന്‍പ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയും വിലക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

Exit mobile version