NEWSDESK
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ സീനിയേഴ്‌സ് തര്‍ക്കത്തിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. മുഖത്തും കണ്ണിനും കൈകാലുകളിലും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം മർദ്ദിക്കുമെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
ഇൻസ്റ്റാഗ്രാമില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചതിനാണ് ഭീഷണി. രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാർത്ഥികളായ അജ്നാസ്, സഫീര്‍, നൗഷില്‍, അനസ് എന്നിവരടങ്ങുന്ന ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു മര്‍ദിച്ചത്.
റാഗിങ്ങിൽ അഞ്ചോളം വിദ്യാർത്ഥികൾക്കാണ് മര്‍ദനമേറ്റത്. എന്നാൽ ഇതിൽ ഒരു വിദ്യാർത്ഥിയുടെ പരിക്ക് കൂടുതലാണ്.കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കടക്കം ബാധിക്കുന്ന തരത്തിലുള്ള പരിക്കാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്.
സീനിയേഴ്‌സ് വിദ്യാർത്ഥികള്‍ക്കെതിരെ കുടുംബം പ്രിന്‍സിപ്പലിനും കുന്ദമംഗലം പൊലീസിനും പരാതി നല്‍കി. ഇവർക്കെതിരെ ശക്തമായ ടപടി ഉണ്ടാകുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും വിശദമാക്കി.