
newsdesk
കുന്നമംഗലം : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകൻ ജിതിൻ ലാൽ (36) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് വലിയപൊയിൽ ചേനോത്ത് റോഡിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
അമ്മ സജിത, സഹോദരൻ ബിനിൽ . സംസ്കാരം 2023 ഒക്ടോബർ 24 ചൊവ്വാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ .