Site icon CTV Online

മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 8000 രൂപ; ഇന്നും സ്വർണവിലയിൽ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 1,05,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ കുറവാണു സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

ഇന്നലെ രണ്ടു തവണയായി 2500 രൂപ കുറഞ്ഞിരുന്നു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയായിരുന്നു കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം 960 രൂപ വീണ്ടും കുറഞ്ഞു. ജൂൺ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിനു വില ഉണ്ടായിരുന്നത്.

ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഡോളർ കരുത്ത് കൂടുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

Exit mobile version